X

മഞ്ചേശ്വരത്ത് കാര്‍ വാങ്ങി വരുമ്പോള്‍ ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

മഞ്ചേശ്വരം: കാര്‍ വാങ്ങി വരുമ്പോള്‍ നിര്‍ത്തിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് ബന്തിയോട് സ്വദേശി ഫാസില്‍ (26) മരിച്ചു. സുഹൃത്ത് ഉള്ളാളം സ്വദേശി സുള്‍ഫാന്‍ മാലിക്കിനെ(29)ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട് ഡി.എം ആശുപത്രിക്ക് സമീപം പരേതനായ അബൂക്കര്‍-സീനത്ത് ദമ്പതികളുടെ മകനാണ് മരിച്ച ഫാസില്‍.

തിങ്കളാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. ശനിയാഴ്ച രാത്രി നാല് സുഹൃത്തുകളുമായി സെക്കന്റ് ഹാന്റ് കാര്‍ വാങ്ങാനായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടതായിരുന്നു. കാര്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്. ഫാസില്‍ ആയിരുന്നു കാറോടിച്ചിരുന്നത്. മറ്റൊരു കാറിലായിരുന്നു മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത്.

സഹോദരങ്ങള്‍: അല്‍ഫാസ്, തന്‍സീല്‍, താഹിറ, അനീസ്.

 

chandrika: