X

പന്ത്രണ്ടുകാരിയെ എട്ടാം ക്ലാസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കേസ്

ബറേലി: പന്ത്രണ്ടുകാരിയെ എട്ടാം ക്ലാസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് 14കാരനായ ആണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളില്‍നിന്ന് പെണ്‍കുട്ടിയുടെ നിലവിളിയാണ് കേട്ടതെന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മകളെ 14വയസ്സുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണു വീട്ടില്‍ കയറിയപ്പോള്‍ അമ്മ കണ്ടത്.

അമ്മയെ കണ്ടയുടനെ ഇരുവരെയും കത്തികൊണ്ട് ആക്രമിച്ചിട്ട് 14 വയസ്സുകാരന്‍ ഓടിപ്പോയി. പിന്നാലെ 14കാരന്റെ കുടുംബത്തിലെ മൂന്നുപേരെത്തി വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.

 

web desk 3: