X

സിബി മലയില്‍ പ്രസിഡന്‍റ്, ബി ഉണ്ണികൃഷ്ണന്‍ ജനറൽ സെക്രട്ടറി; ഫെഫ്കയ്ക്ക് പുതിയ നേതൃത്വം

ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറിയായി സോഹന്‍ സീനുലാലും ട്രഷററായി സതീഷ് ആര്‍.എച്ചും തുടരും.

ജി എസ് വിജയന്‍, എന്‍ എം ബാദുഷ, ദേവി എസ്, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജി സുശീലന്‍, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍, പ്രദീപ് രംഗന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

webdesk14: