X

കര്‍ണാടകയില്‍ അമിത് ഷായുടെ പ്രതികാരം തുടങ്ങി: എം.എല്‍.എ ശിവകുമാറിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം നഷ്ടമായ ബി.ജെ.പി പ്രതികാര നടപടി തുടങ്ങി. കോണ്‍ഗ്രസ് എം.എല്‍.എ ഡി.കെ ശിവകുമാറിന്റെ വസതിയില്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ റെയ്ഡ് നടത്തി. ബി.എസ് യെദ്യൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ്-ജെ.ഡി(എസ്) എം.എല്‍.എമാരെ അടര്‍ത്തിയെക്കാനുള്ള ബി.ജെ.പി ശ്രമത്തെ ചെറുത്ത് നിര്‍ത്തിയത് ഡി.കെ ശിവകുമാറിന്റെ നീക്കമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡി കെ ശിവകുമാറിന്റെ സഹോദരനും എം.പിയുമായ സി.ബി.ഐ ഡികെ സുരേഷ് പ്രതികരിച്ചു.

നാടകീയതയ്ക്ക് ഒടുവില്‍ നാണംകെട്ടാണ് യെദ്യൂരപ്പ വിശ്വാസ വോട്ട് നേടാതെ മുഖ്യപദം രാജിവെച്ചത്. യെദ്യൂരപ്പയുടെ രാജി ബി.ജെ.പി ദേശീയ നേതൃത്വത്തിനും വലിയ നാണകേടായിരുന്നു. യെദ്യൂരപ്പ രാജിവെച്ച് സ്ഥാനം ഒഴിഞ്ഞപ്പോള്‍ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വാഴ്ത്തിയത് ശിവകുമാറിന്റെ ഇടപെടലുകളായിരുന്നു.

chandrika: