X

രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ മാധ്യമ പ്രവർത്തകനെതിരെ സിബിഐ കേസെടുത്തു

ചാരവൃത്തി നടത്തിയെന്ന പേരിൽ മാധ്യമപ്രവർത്തകനെതിരെ സിബിഐ കേസെടുത്തു. അമേരിക്കൻ ന്യൂസ് വെബ്സൈറ്റായ ഡിഫൻസ് ന്യൂസിലെ കറസ്പോണ്ടന്റ് കൂടിയായ വിവേക് രഘുവംശി എന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകനെതിരെയാണ് കേസ്. ഇയാൾക്കെതിരെ ഔദ്യോ​ഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതിരോധ ​ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർ​ഗനൈസേഷനേയും സൈന്യത്തേയും കുറിച്ചുളള തന്ത്രപ്രധാനമായ വിവരങ്ങൾ വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് കേസ്. രഘുവംശിക്കെതിരെ കേസെടുത്തതിന് പിന്നാലെ ന്യൂഡൽഹിയിലും ജയ്പൂരിലെ ചില സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് തന്ത്രപ്രധാനമായ രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.

 

webdesk15: