X

പിഴച്ച കിക്കിന് മാപ്പു ചോദിച്ച് ഹെംഗ്‌ബെര്‍ട്ട്; സ്‌നേഹം കൊണ്ട് മൂടി ആരാധകര്‍

ഐഎസ്എല്‍ ഫൈനലിലെ തന്റെ ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം വല്ല്യേട്ടന്‍ സെഡ്രിക് ഹെംഗ്ബെര്‍ട്ട് രംഗത്ത്്.
കൊല്‍ക്കത്തക്കെതിരെ നടന്ന ഐ.എസ്എല്‍ കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്തക്കെതിരെ അവസാനത്തെ നിര്‍ണായകമായ കിക്കെടുത്ത ഹെംഗ്ബെര്‍ട്ടിന്റെ ഷോട്ട് പാളിയതാണ് തോല്‍വിക്ക് കാരണമായിരുന്നു. ലക്ഷ്യത്തിലേക്കു അടിച്ച പന്ത്് ഗോളി മജൂംദാറിന്റെ കാലില്‍ തട്ടി തെറിക്കുകയായിരുന്നു. ഇതില്‍ മാപ്പു ചോദിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നായകന്‍ രംഗത്തെത്തിയത്.

കൊല്‍ക്കത്തയുമായുള്ള ഫൈനലില്‍ രണ്ടാം തവണയും കപ്പ് ചുണ്ടിനു മുന്നില്‍ നഷ്ടപ്പെടുത്തിയതില്‍, നിര്‍ണായകമായ പെനാല്‍റ്റി പാഴാക്കിയതിന് ട്വിറ്ററിലാണ് ഹെംഗ്‌ബെര്‍ട്ട് മാപ്പ് ചോദിച്ചത്. ഇതൊരു മികച്ച സീസണായിരുന്നെന്നും എല്ലാവരോടും സ്നേഹമുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

അതേസമയം ഇന്നലെ പറ്റിയ ഒരു പിഴവിന്റെ പേരില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കോട്ടമതിലിനെ വിമര്‍ശിക്കാന്‍ ആരാധകര്‍ തയ്യാറായില്ല്. ഹെംഗ്ബെര്‍ട്ടിന്റെ ട്വിറ്ററിലൂടെയുള്ള മാപ്പിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയത്. താങ്കള്‍ ആ പെനാല്‍റ്റി കിക്കിനെ കുറിച്ചു മറക്കുക, ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ജയിച്ചു കഴിഞ്ഞു നിങ്ങള്‍,
നിങ്ങള്‍ നടത്തിയ അപാര സേവുകള്‍ ഞങ്ങള്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല, ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് തന്നെ നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ മാപ്പ് പറയരുത്, അടുത്ത സീസണിലും നിങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടാവണം, എന്നിങ്ങനെ പോകുന്നു ആരാധകരുടെ ആവശ്യങ്ങള്‍.

സഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തന്റെയും അദ്ദേഹം നയിച്ച പ്രതിരോധ നിരയുടെ കരുത്തിലിമാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഫൈനലില്‍ വരെ എത്തിയത്. അദ്ദേഹം പായിച്ച ശക്തമായൊരു കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പറിന്റെ കാലില്‍ തട്ടിതെറിച്ചെതിന്റെ പേരില്‍ മാത്രം എങ്ങനെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് കുറ്റപ്പെടുത്താനാവും. എതിരാളികളുടെ ഗോളെന്നുറച്ച നിരവധി വമ്പന്‍ ഷോട്ടുകള്‍ക്കു മുന്നിലും ഒരു കൂസലുമില്ലാതെ ഹെംഗ്ബെര്‍ട്ടായിരുന്നു പ്രതിരോധത്തിന്റെ മതില്‍കെട്ടിയത്്. ഫൈനലില്‍ ഹ്യൂസിന് പകരക്കാരനായി ക്യാപ്റ്റന്‍ ബാന്‍ഡ് അണിഞ്ഞതും ഹെംഗ്ബെര്‍ട്ടായിരുന്നു. കളിക്കളത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന മാന്യതയും പ്രഫഷണലിസവും പ്രസിദ്ധമാണ്. എന്‍ഡോയെ എടുത്ത കേരളത്തിന്റെ മൂന്നാം കിക്ക് പുറത്തേക്ക് പോയപ്പോള്‍ സെനഗലിന്റെ താരത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയതും ഹെംഗ്ബാര്‍ത്തായിരുന്നു.

chandrika: