X

ഭരണഘടനാ ആമുഖത്തില്‍നിന്ന് മതേതരത്വവും സോഷ്യലിസവും ‘വെട്ടി’ കേന്ദ്രം; റിപബ്ലിക് ദിനത്തില്‍ വിവാദമായി

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൈ ഗവണ്‍മെന്റ്‌
പ്ലാറ്റ്‌ഫോമിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഭരണഘടനാ ആമുഖത്തില്‍ ‘സെക്കുലര്‍,’ ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഇല്ല. ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖം വീണ്ടും സന്ദര്‍ശിക്കാം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പുതിയ ഇന്ത്യ ഈ അടിസ്ഥാന തത്വങ്ങളെ എത്രത്തോളം പ്രതിധ്യനിപ്പിക്കുന്നു എന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. ഇന്ത്യ അതിന്റെ വേരുകളില്‍ ഉറച്ചുനിന്നുകൊണ്ട് ഇന്ത്യ എങ്ങനെയാണ് പരിണമിച്ചതെന്ന് നോക്കാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

സോഷ്യലിസ്റ്റും സെക്കുലറും ഒഴികെ ഭരണഘടനയിലെ സോവറീന്‍, ഡെമോക്രാറ്റിക്, റിപ്പബ്ലിക് എന്നീ വാക്കുകളും അവയ്ക്ക് കീഴില്‍ ബി.ജെ.പി സര്‍ക്കാര്‍ എന്തെല്ലാം നേടി എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

പുതിയ ഇന്ത്യയിലെ പരമാധികാരത്തില്‍ പ്രതിരോധ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ നിരത്തിയിട്ടുണ്ട്. ജനാധിപത്യത്തില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം രാഷ്ട്രീയ പ്രാധാന്യം ഉറപ്പാക്കിയെന്നും 34 ലക്ഷം കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നും അവകാശപ്പെടുന്നുണ്ട്.

റിപ്പബ്ലിക്കിന് കീഴില്‍ പുതിയ പാര്‍ലമെന്റ് രാജ്യത്തിനായി തുറന്നുകൊടുത്ത കാര്യമാണ് അവകാശപ്പെടുന്നത്. അതേസമയം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുകയും സ്ഥിരമായ സമാധാനം ഉറപ്പുവരുത്തുകയും ചെയ്തതായി പറയുന്നു.

മണിപ്പൂരില്‍ ഇപ്പോഴും കര്‍ഫ്യൂ തുടരുന്ന സാഹചര്യത്തിലാണ് വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തിയെന്ന് കേന്ദ്രം അവകാശപ്പെടുന്നത്.

ഇതാദ്യമായല്ല കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയില്‍ നിന്ന് സെക്കുലറും സോഷ്യലിസ്റ്റും ഒഴിവാക്കുന്നത്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ എം.പിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ കോപ്പിയിലും സെക്കുലറും സോഷ്യലിസ്റ്റും ഉണ്ടായിരുന്നില്ല.

 

webdesk13: