X

മഹാപ്രളയം; കേന്ദ്രം അനുവദിച്ച ഫണ്ട് ഒരു റഫേല്‍ വിമാനം വാങ്ങാന്‍ തികയില്ല

മഹാപ്രളത്തിലുണ്ടായ വന്‍ നാശനഷ്ടങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിതരുടെ അടിയന്തിര പുനരധിവാസ സഹായത്തിനായി 2,000 കോടി രൂപ (286 മില്യണ്‍ ഡോളര്‍) ആവശ്യപ്പെട്ടപ്പോള്‍ 600 കോടി രൂപമാത്രമാണ് കേന്ദ്രം കേരള സര്‍ക്കാറിന് അനുവദിച്ചത്. ഇത് കേരളം ആവശ്യപ്പെട്ടതിന്റെ മുപ്പത് ശതമാനം മാത്രമേ വരുന്നുള്ളൂ.
ഫ്രാന്‍സുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തി ഇടപാടില്‍ അഴിമതി വിവാദത്തില്‍ പെട്ടിരിക്കുന്ന റഫേല്‍ യുദ്ധവിമാന കച്ചവടത്തിലെ ഒരു വിമാനം വാങ്ങാനുള്ള തുകയെക്കാള്‍ ചെറുതാണ് ഇതെന്നതാണ് മറ്റൊരു കാര്യം.

ഒരു റഫേല്‍ യുദ്ധവിമാനത്തിന് 670 കോടി രൂപയാണ് വില. ഇങ്ങനെ 36 വിമാനങ്ങള്‍ണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെ വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്നായി 2,600 കോടി (372 ദശലക്ഷം ഡോളര്‍)രൂപയാണ് പ്രത്യേക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

370ലേറെ ജീവനു കാര്‍ഷിക മേഖലയിലും വ്യവസായ മേഖലകളിലും വ്യാപകനാശനഷ്ടമുണ്ടാക്കിയ മഹാപ്രളയത്തെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ട് വളരെ കുറഞ്ഞുപോയത് രാജ്യവ്യാപകമായി വന്‍ വിവാദങ്ങള്‍ കാരണമായിരിക്കുകയാണ്. പ്രളയത്തെ തുടര്‍വ്വ ഏകദേശം 1.2 ദശലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

എന്‍ഡിഎ മുന്നണി ഭരണം നടത്തുന്ന ബിഹാറില്‍ 2017 ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വസമായി 1,853 കോടി (289 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) ധനസഹായമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. 649 ആളുകളുടെ ജീവന്‍ നഷ്ടമായ വെള്ളപ്പൊക്കത്തില്‍ 256 കന്നുകാലികളും 810,000 ഹെക്ടര്‍ കൃഷിഭൂമി 357,197 വീടുകള്‍ നശിച്ചതായി കേന്ദ്രത്തിന്റെ കണക്കില്‍ പറയുന്നു. ബിഹാറിന് നല്‍കിയ ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ കേന്ദ്രം കേരളത്തിന് നല്‍കിയ തുക വളരെ ചെറുതായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതുകൂടാതെ വിവധ മേഖലകളിലായി കേന്ദ്രം ചെലവഴിച്ച പല ഫണ്ടുകളും മഹാപ്രളയം അനുഭവിക്കുന്ന കേരളത്തിന് ലഭിച്ച കേന്ദ്ര ഫണ്ടിനേക്കാന്‍ വളരെ കൂടുതലാണെന്ന് വ്യക്തമാക്കുന്നു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കായി വാങ്ങിയ എയര്‍ ഇന്ത്യയുടെ പ്രത്യേക വിവിഐപി വിമാനങ്ങള്‍ക്ക് ചെലവാക്കിയ തുക 4469.5 കോടി (640 മില്യന്‍ ഡോളര്‍)രൂപയാണ്. ദ്വാരകയിലെ എക്‌സിബിഷന്‍ കം കണ്‍വന്‍ഷന്‍ സെന്റര്‍(ഇ.സി.സി)ന് 700 കോടി രൂപയാണ് നിര്‍മ്മാണ തുക.

chandrika: