X
    Categories: MoreViews

കേന്ദ്രസര്‍ക്കാര്‍ ഹജ്ജ്‌സബ്‌സിഡി നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഹജ്ജ്‌സബ്‌സിഡി നിര്‍ത്തലാക്കി. ഈ വര്‍ഷം മുതല്‍ ഹജ്ജിന് സബ്‌സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ചില ഏജന്‍സികള്‍ക്കുമാത്രമാണ് ഹജ്ജ് സബ്‌സിഡി ഗുണം ചെയ്തത്. കപ്പലിലും ഹജ്ജിന് പോകാന്‍ സഹായം നല്‍കും. കഴിഞ്ഞ വര്‍ഷം നീക്കിവെച്ചത് 450 കോടി രൂപയാണ്. ഈ തുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ യാത്രാച്ചെലവിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട. കാര്യമായ രീതിയില്‍ ചിലവില്‍ കുറവുവരുത്തുമെന്നും മന്ത്രി പറയുന്നു. അതേസമയം, എന്തു തരത്തിലുള്ള ഇടപെടലാണ് യാത്രാചിലവില്‍ നടത്തുകയെന്നത് കേന്ദ്രസര്‍ക്കാരിന് വ്യക്തമാക്കാനായിട്ടില്ല.

സബ്‌സിഡി നിര്‍ത്തലാക്കിയത് 1.70ലക്ഷം തീര്‍ത്ഥാടകരെ ബാധിക്കും. കേരളത്തില്‍ നിന്നും 10981 പേരെയാണ് ഇത് ബാധിക്കുക. വിമാനക്കൂലിക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയാണ് ഹജ്ജ് സബിസിഡി.

chandrika: