X

കൊച്ചി കായലില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഇന്ന്

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ഡ്രൈവില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് നടക്കും. വള്ളംകളിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം ചേര്‍ന്നു. വള്ളംകളിക്കു മുന്നോടിയായി നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. വള്ളംകളിയുമായി ബന്ധപ്പെട്ട കൊച്ചി കാലില്‍ നടക്കുന്ന ട്രഞ്ചിങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുക. മത്സരത്തിന്റെ ആദ്യ അവസാനം വരെ ഫയര്‍ഫോഴ്‌സ്, ആരോഗ്യ വിഭാഗം, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും.

ഒന്‍പത് ചുണ്ടന്‍ വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും ഉണ്ടാകും അബ്ദുള്‍ കലാം മാര്‍ഗില്‍ അബാദ് ഫ്‌ലാറ്റിനടുത്തുള്ള പൊലീസ് എയ്ഡ്‌പോസ്റ്റ് മുതല്‍ മറൈന്‍ ഡ്രൈവിലെ ധനലക്ഷ്മി ബാങ്കിന് എതിര്‍വശത്തുള്ള ജി.സി.ഡി.എ പാര്‍ക്കിംഗിന് സമീപമുള്ള ബോട്ട് ജെട്ടി വരെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ട്രാക്കുകളാണ് മത്സരത്തിന് ഒരുക്കിയിട്ടുള്ളത്. ചുണ്ടന്‍ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും കല സാഹസിക പരിപാടികളുടെ അകമ്പടിയോടെയും മത്സരത്തിന് തുടക്കം കുറിക്കും. വാട്ടര്‍ സ്‌കീയിങ്ങ് പോലുള്ള അഭ്യാസ മുറകളാണ് നാവിക സേന ഒരുക്കിയിട്ടുള്ളത്. തുടര്‍ന്നാണ് ചുണ്ടന്‍ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഹീറ്റ്‌സുകളും ഫൈനലുകളും നടക്കുക. മത്സരത്തിന്റെ ഇടവേളകളില്‍ അഭ്യാസ പ്രകടനങ്ങളും ചെറുവള്ളങ്ങളുടെ മത്സരവും സാംസ്‌കാരിക പരിപാടികളും നടക്കും.

 

webdesk14: