X

ചാണ്ടി ഉമ്മന്‍ എംഎല്‍എ; നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എത്തിയത്.

നിയമസഭയിലെ ഭരണപ്രതിപക്ഷ നേതാക്കളെ വണങ്ങിയ ശേഷമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് സ്പീക്കര്‍ ഷംസീര്‍ ചാണ്ടിയെ ഹസ്തദാനം നല്‍കി അഭിനന്ദിച്ചു.

പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി നിയമസഭയില്‍ എത്തിയത്.

webdesk11: