X
    Categories: indiaNews

ചാന്ദ്രയാന്‍-3 ഇന്ന് കുതിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ഇന്ന് കുതിച്ചുയരും. ദൗത്യത്തിനുള്ള 25 മണിക്കൂര്‍ 30 മിനിറ്റ് കൗണ്ട് ഡൗണ്‍ ഇന്നലെ ഉച്ചക്ക് 1.05ന് ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ഇന്നു ഉച്ചയ്ക്ക് 2.35ന് ചാന്ദ്രയാന്‍-3 പേടകവുമായി വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റ് കുതിച്ചുയരും. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോക്കറ്റില്‍ ഇന്ധനം നിറക്കുന്നത് ഉള്‍ പ്പെടെ ഒരുക്കങ്ങളെല്ലാം ഐ. എസ്.ആര്‍.ഒ പൂര്‍ത്തിയാക്കി.

webdesk11: