X
    Categories: MoreViews

യുവേഫ ചാമ്പ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡ് പടിക്ക് പുറത്ത്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോൗക്കൗട്ട് റൗണ്ടില്‍ സ്പാനിഷ് സൂപ്പര്‍ ക്ലബായ അത്‌ലറ്റികോ മാഡ്രിഡ് ഇല്ല. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മല്‍സരത്തില്‍ ഇംഗ്ലീഷ് ക്ലബായ ചെല്‍സിയുമായി സമനില വഴങ്ങിയതാണ് സിമയോണിയുടെ സംഘത്തിന് ആഘാതമായത്. അതേ സമയം ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് സി.എസ്.കെ.ഇ മോസ്‌ക്കോയെയും റോമ ഒരു ഗോളിന് കറാബര്‍ഗ എഫ്.സിയെയും ആന്‍ഡര്‍ലച്ചറ്റ് ഒരു ഗോളിന് സെല്‍റ്റിക്കിനെയും എഫ്.സി ബേസില്‍ രണ്ട് ഗോളിന് ബെനഫിക്കയെയും ബാര്‍സിലോണ ഇതേ മാര്‍ജിനില്‍ സ്‌പോര്‍ട്ടിംഗിനെയും യുവന്തസ് രണ്ട് ഗോളിന് ഒളിംപിയാക്കസിനെയും പരാജയപ്പെടുത്തി സ്വന്തം നില ഭദ്രമാക്കിയപ്പോള്‍ നെയ്മറിന്റെ പി.എസ്.ജിയെ 1-3ന് തരിപ്പണമാക്കി ബയേണ്‍ മ്യൂണിച്ച് തകര്‍പ്പന്‍ വിജയം ആഘോഷിച്ചു.

തോറ്റെങ്കകിലും ഗ്രൂപ്പ് ബിയില്‍ ഒന്നാമന്മാരാണ് പി.എസ്.ജി.യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ ഗ്രൂപ്പ് എ യില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എഫ്.സി ബേസില്‍ എന്നിവരും ബി യില്‍ നിന്ന് പി.എസ്.ജിയും ബയേണും സിയില്‍ നിന്ന് റോമയും ചെല്‍സിയും ഡിയില്‍ നിന്ന് ബാര്‍സയും യുവന്തസും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പാക്കിയ ബാര്‍സ ഇന്നലെ മെസിയെ റിസര്‍വ് ബഞ്ചില്‍ ഇരുത്തിയാണ് സ്‌പോര്‍ട്ടിംഗിനെ നേരിട്ടത്. ഡെനിസ് സോറസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും പാകോ അല്‍ഡസാസറാണ് ബാര്‍സയുടെ ആദ്യ ഗോള്‍ നേടിയത്. ജെറമി മാത്യുസിന്റെ സെല്‍ഫ് ഗോള്‍ ബാര്‍സയുടെ ലീഡ് ഉയര്‍ത്തി. മ്യൂണിച്ചില്‍ പി.എസ്.ജി നാടകീയമായി ബയേണിന് മുന്നില്‍ തകരുകയായിരുന്നു. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കി, കോറന്‍ഡിന്‍ ടോളിസോ എന്നിവര്‍ ആദ്യ പകുതിയില്‍ തന്നെ ബയേണിനെ മുന്നിലെത്തിച്ചു. കൈലിയന്‍ മാപ്പെ പി.എസ്.ജിക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും ടോളിസോ തന്നെ മൂന്നാം ഗോളുമായി ബയേണിന്റെ ആധിപത്യം ഉറപ്പിച്ചു.

chandrika: