X
    Categories: indiaNews

വെള്ളം കുടിക്കുന്നതിനിടെ പല്ല് വിഴുങ്ങി; 43കാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ കൃത്രിമ പല്ല് വിഴുങ്ങിയതിനെ തുടര്‍ന്ന് 43കാരിക്ക് ദാരുണാന്ത്യം. പല്ല് വിഴുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച 43കാരിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ല എന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിറ്റേന്ന് ബോധം നഷ്ടപ്പെട്ട് വീണ 43കാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ചെന്നൈയ്ക്ക് സമീപമുള്ള വലസരാവാക്കത്താണ് സംഭവം. സ്വകാര്യ പരസ്യകമ്പനിയിലെ ജീവനക്കാരനായ സുരേഷിന്റെ ഭാര്യയായ എസ് രാജലക്ഷ്മിയാണ് മരിച്ചത്.

ജൂലൈ നാലിന് അബദ്ധത്തില്‍ പല്ല് വിഴുങ്ങിയതിനെ തുടര്‍ന്ന് രാജലക്ഷ്മിക്ക് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയിക്കൊള്ളാനും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പോയ 43കാരി പിറ്റേന്ന് വീട്ടില്‍ ബോധംകെട്ട് വീഴുകയായിരുന്നു.

അടുത്തകാലത്തായി കൃത്രിമ പല്ലിന് ഇളക്കം സംഭവിച്ചിരുന്നു. കോവിഡ് പരിശോധനയെ ഭയന്ന് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. കൃത്രിമ പല്ല് വിഴുങ്ങിയതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത് അപൂര്‍വമാണ് എന്നാണ് വിദഗ്ധാഭിപ്രായം.

web desk 3: