X

ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമം;  ചെർക്കളം സ്മാരകാ അവാർഡുകൾ പാണക്കാട് സാദിഖ് അലി തങ്ങളിൽ നിന്നും ഏറ്റുവാങ്ങി

കാസറഗോഡ് : മഞ്ചേശ്വരം കുഞ്ചത്തൂരിലെ മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ നടന്ന മുൻ മന്ത്രി ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമവും സാംസ്കാരിക സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു.

ഇന്നലെ രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് പതാക ഉയർത്തി. 10 മണിക്ക് യതീംഖാന മീറ്റും ഉച്ചക്ക് 12 മണിക്ക് വഖഫ് സമ്മേളനംവും നടത്തി. 1.30 ന് അനുസ്മരണ സംഗമവും വൈകുന്നേരം 5.30 ന് സാംസ്കാരിക സമ്മേളനവും 7 മണിക്ക് പ്രഭാഷകനും ഗായകനുമായ നവാസ് പാലേരിയുടെ കഥാ പ്രസംഗവും നടത്തി.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം ഉൽഘാടനം നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു.

ചെർക്കളം അബ്ദുള്ള സ്മാരക കൾച്ചറൽ പ്രൈഡ് അവാർഡ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നും കഥാകൃത്ത് ടി. പത്മനാഭൻ ഏറ്റുവാങ്ങി. 50000 രൂപയും പ്രശസ്തി ഫലകവും ആണ് സമർപ്പിച്ചത്.

ചെർക്കളം അബ്ദുള്ള സ്മാരക ബിസിനെസ്സ്
ഹോണസ്റ്റ് അവാർഡ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നും യൂണിമണി പ്രസിഡന്റ്‌ വൈ. സുധീർ കുമാർ ഷെട്ടി ഏറ്റുവാങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേലിന് പ്രത്യേക ആദരം നൽകി.

ചെർക്കളം ഓർമ്മ എന്ന പുസ്തകം ചടങ്ങിൽ കർണ്ണാടക സ്പീക്കർ യു.ടി. ഖാദർ വിതരണം ചെയ്തു.
കർണാടക മുൻ മന്ത്രി രാമനാഥ റൈ, കാസറഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ, ബേള ചർച്ച് പാരീഷ് പ്രീസ്റ്റ് റെവറന്റ് ഫാദർ സ്റ്റാനി പെരേര, ഉസ്താദ് സിദ്ധീഖ് സഖാഫി നേമം, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ,
കെ.പി. കുഞ്ഞിക്കണ്ണൻ, അഹമ്മദ് കുട്ടി ഉണ്ണികുളം,
അഡ്വ. പി.വി. സൈനുദീൻ, ടി.എം. ഷാഹിദ്,
ഹക്കീം കുന്നിൽ,
യൂസഫ് ബന്തിയോട്, ഹാരിസ് ചൂരി, റസാക്ക് കൽപ്പറ്റ, മൂസ്സ ബി. ചെർക്കള,
അസീസ് മരിക്കെ,
ഷമീന ടീച്ചർ,
ജീൻ ലെവിനോ മന്തേറോ, ജെ.എസ്. സോമ ശേഖര, എം.പി. ഷാഫി ഹാജി, അൻവർ ചേരങ്കയ്, മാഹിൻ കേളോട്ട്, അഡ്വ ഹനീഫ് ഹുദവി, ആരിഫ് എ.കെ. യു. കെ സൈഫുള്ള തങ്ങൾ, മൊയ്‌ദീൻ കുഞ്ഞി പ്രിയ, അലി മാസ്റ്റർ, അബ്ദുൽ അസീസ് ഹാജി, മുംതാസ് സമീറ, ഹാജി മുഹമ്മദ്‌ ഉദ്യാവറ, അബ്ദുൽ മജീദ് കെ.എ., കബീർ ചെർക്കളം തുടങ്ങിയ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിരവധി നേതാക്കൾ അനുസ്മരണ സംഗമത്തിൽ പങ്കെടുത്തു.

പ്രമുഖ പ്രഭാഷകൻ നവാസ് പാലേരി ചെർക്കളം അനുസ്മരണ കഥാ പ്രസംഗം അവതരിപ്പിച്ചു.
രാത്രി 9 മണിക്ക് പരിപാടികൾ സമാപിച്ചു.

പരിപാടിയിൽ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും സെക്രട്ടറി ജനറൽ മുജീബ് തളങ്കര നന്ദിയുംപറഞ്ഞു.

webdesk14: