X

വാക്ക് പാലിക്കാതെ മുഖ്യമന്ത്രി; പൗരത്വ കേസുകള്‍ പിന്‍വലിക്കാന്‍ നടപടിയായില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാർക്കെതിരെ എൽ.ഡി.എഫ് സർക്കാർ ചുമത്തിയ കേസുകൾ പിൻവലിക്കാൻ ഇതുവരെയും നടപടിയായില്ല. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞാണ് ഇടത് സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയായില്ല. ലക്ഷക്കണക്കിന് രൂപയാണ് സംഘടനകളും വ്യക്തികളും പിഴയടച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് വിഷയമായപ്പോൾ കേസ് പിൻവലിക്കുമെന്ന് വീണ്ടും പിണറായിയുടെ പ്രഖ്യാപനം വന്നു. എന്നാൽ കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് ഇതുവരെയും പോലീസ് മേധാവികൾക്കോ നിയമ സംവിധാനങ്ങൾക്കോ അറിയിപ്പ് ലഭിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയിൽ മാത്രം 159 കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 24 എണ്ണം നേരത്തെ മരവിപ്പിച്ചിരുന്നു. എന്നാൽ മറ്റ് കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. ധർണ നടത്തിയതിന് പോലും കലാപാഹ്വാനം എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൗരത്വ വിജ്ഞാപനത്തിന് ശേഷം നടന്ന സമരങ്ങൾക്കെതിരെയും വ്യാപകമായി കേസെടുത്ത് കൊണ്ടിരിക്കുകയാണ്.

webdesk14: