X

ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനിര്‍മാണത്തിനായി പത്തു ദിവസത്തേക്ക് നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഈ മാസം 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെ സഭ വിളിച്ചു ചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട നിയമങ്ങള്‍ ബില്ലുകളായി അവതരിപ്പിച്ച് നിയമസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കാനാണ് നീക്കം. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പുവെക്കാത്തതിനെത്തുടര്‍ന്ന് അസാധുവായത്.

 

Chandrika Web: