X
    Categories: indiaNews

കേന്ദ്രത്തിനെതിരെ വീണ്ടും സംയുക്ത നീക്കം; സോണിയാ ഗാന്ധി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ വീണ്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത നീക്കം. ജെഇഇ-നീറ്റ് പ്രശ്‌നത്തിലാണ് സോണിയാ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനിര്‍ജിയും യോജിച്ച് നീക്കമാരംഭിച്ചത്. ഇരുവരുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാരെ അണിനിരത്തി യോഗം നടത്താനാണ് നീക്കം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാണ് ആവശ്യം. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാവും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരെയെല്ലാം യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായാണ് വിവരം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: