X

തൂശൂരില്‍ പുള്ളിപ്പുലി കടിച്ചുകൊന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്‌റ്റേറ്റില്‍ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷറഫ് അലിയുടേയും സഫിയയുടേയും മകന്‍ സെയ്ദുളിനെയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെയോടെ പുലി കടിച്ചു കൊന്നത്.

വീടിനു പുറത്ത് നിന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കാട്ടിനകത്ത് നിന്നും രാത്രി എട്ടരയോടെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ഒരു വര്‍ഷം മുമ്പാണ് അഷറഫ് അലി ഝാര്‍ഖണ്ടില്‍ നിന്ന് ജോലിക്കായി വാല്‍പാറയിലെത്തിയത്.

chandrika: