X
    Categories: Health

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ മസ്തിഷ്‌കതത്തെ ബാധിക്കുന്നത് ഇങ്ങനെ!

കുട്ടികള്‍ക്കു വളരെ ചെറുപ്പത്തില്‍ മൊബൈല്‍ ഫോണ്‍ പോലുള്ള സ്‌ക്രീന്‍ ഉപയോഗങ്ങള്‍ നല്‍കുന്നതു ഗുരുതര പ്രത്യാഘാതങ്ങളാണെന്ന ബ്രിട്ടിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി ഫെലോയും ബ്രിട്ടണ്‍സ് റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ഫെലോയുമായ ഡോ. എറിക് സിഗ്മാന്റ്. കുട്ടികള്‍ക്ക് ഏകാഗ്രത നഷ്‌പ്പെടും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെട്ടേക്കാം. ആശയവിനിമയത്തിലെ പ്രധാനഘടകങ്ങളിലൊന്നായ പദസമ്പത്ത് രൂപീകൃതമാകാതെ പോകും. മാതൃഭാഷ എന്നല്ല ഒരു ഭാഷയിലും ആശയവിനിമയമികവ് ഇല്ലാതെ പോയേക്കാം.

ജനനം മുതല്‍ 3 വയസ്സു വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ മസ്തിഷ്‌കം ഏറ്റവും വേഗത്തില്‍ വളരുന്നത്. പുറംലോകവുമായുള്ള ആശയ വിനിമയത്തിലൂടെയും പ്രതികരണത്തിലൂടെയുമാണ് ഇക്കാലത്തു മസ്തിഷ്‌കത്തിലെ പല മേഖലകളും വികാസം പ്രാപിക്കുന്നത്. എന്നാല്‍, ഈ പ്രായത്തില്‍ ഒരുപാടു സമയം ഫോണ്‍ അല്ലെങ്കില്‍ ഏതെങ്കിലും സ്‌ക്രീനിനു മുന്നില്‍ ചെലവഴിച്ചാല്‍ ഈ ആശയവിനിമയവും പ്രതികരണവും നഷ്‌പ്പെട്ടുപോകും. ഇത് ഈ കാലഘട്ടത്തിലെ മസ്തിഷ്‌കവികാസത്തെ തടസ്സപ്പെടുത്തും. ഈ പ്രായത്തില്‍ സംഭവിക്കേണ്ട മസ്തിഷ്‌കവികാസം പിന്നീട് ഒരിക്കലും നടക്കുകയില്ല എന്നതാണ് ഏറ്റവും ഗുരുതരം.

അതായത്, ഈ പ്രായത്തില്‍ കുട്ടിക്കു നഷ്‌പ്പെടുന്നതു ജീവിതത്തിലൂടനീളം പ്രതിഫലിക്കും. മറ്റൊന്നു സ്‌ക്രീന്‍ നല്‍കുന്ന മള്‍ട്ടിമീഡിയ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ്. കുട്ടികള്‍ക്കുള്ള മള്‍ട്ടിമീഡിയ ഉള്ളടക്കത്തെ വളരെ പുരോഗമനപരമായാണ് നമ്മുടെ സമൂഹം കാണുന്നത്. എന്നാല്‍, ഇതു കുട്ടികളുടെ ഭാവനാശക്തിയെ മുരടിപ്പിക്കുകയാണു ചെയ്യുന്നത്.

ഏറെ നേരം സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവഴിക്കുന്ന കുട്ടികള്‍ക്കു സുഹൃത്തുക്കള്‍ ഉണ്ടാവാതെ പോകുന്നതിനും കാരണമുണ്ട്. മൂന്നു വയസ്സുവരെയുള്ള കാലത്താണു കുട്ടിയുടെ മസ്തിഷ്‌കത്തിലെ ഫ്രോണ്ടല്‍ ലോബ് വികസിക്കുന്നത്. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിലൂടെ അവരുടെ അംഗചലനങ്ങളും ഭാവഹാവാദികളും പിന്തുടരാന്‍ കുട്ടി പഠിക്കുന്നത് ഇക്കാലത്താണ്. ഈ പ്രായത്തില്‍ ആശയവിനിമയം കുറഞ്ഞുപോയാല്‍ ഫ്രോണ്ടല്‍ ലോബ് വികാസത്തെ ബാധിക്കും. സ്‌കൂളിലെത്തുമ്പോള്‍ സുഹൃത്തുക്കളെ നേടുന്നതില്‍ പരാജയപ്പെടും. അവര്‍ പറയുന്നത് എന്താണെന്നു മനസ്സിലായാലും അതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്നു പിടികിട്ടാതെ പോകും.

 

web desk 3: