X

ഇന്ത്യന്‍ വിദ്യാര്‍ഥിക്കായി യൂണിഫോം നയത്തില്‍ മാറ്റം വരുത്തി ആസ്‌ത്രേലിയന്‍ സ്‌കൂള്‍

മെല്‍ബണ്‍: സിക്ക് വിദ്യാര്‍ത്ഥിക്കായി സ്‌കൂളിലെ യൂണിഫോം നയത്തില്‍ ഭേദഗതി വരുത്തി മെല്‍ബണിലെ സ്‌കൂള്‍. സിക്ക് ആചാര പ്രകാരം ടര്‍ബന്‍ ധരിച്ചെത്തുന്ന സിക്ക് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് ക്രിസ്ത്ര്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍ തങ്ങളുടെ ഏകീകൃത നയം മാറ്റാന്‍ തയാറായത്.

കഴിഞ്ഞ സെപ്തംബറിലാണ് അഞ്ചു വയസുകാരനായ സിദ്ധക് സിങ് അറോറ സ്ഥാപനത്തിന്റെ യൂണിഫോം നയം ലംഘിച്ചു ക്ലാസിലെത്തുവന്നത് അധികൃതര്‍ കണ്ടെത്തിയത്.

എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സിദ്ധക്കിന്റെ മാതാപിതാക്കള്‍ മകന്റെ മതപരമായ വേഷം അനുവദിക്കാനായി മാനേജ്‌മെന്റ്ിനോട് ആവശ്യപ്പെടുകയായിരുന്നു. മതപരമായ മൗലികാവകാശങ്ങള്‍ക്കായി സ്‌കൂളിന്റെ ഏകീകൃത നയത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു ആവശ്യം.

തുടര്‍ന്ന്, മാതാപിതാക്കളുടെ സംയുക്ത പ്രസ്താവന കണക്കിലെടുത്ത് പുതുവര്‍ഷത്തില്‍ സ്‌കൂളിന്റെ നയത്തില്‍ മാറ്റം വരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു. മെല്‍ട്ടോണ്‍ ക്രിസ്ത്യന്‍ സ്‌കൂള്‍ ഈക്വല്‍ ഓപ്പര്‍ച്യുനിറ്റി ആക്ട് ലംഘിച്ചതായി വിക്ടോറിയന്‍ സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റെ നയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായത്‌

‘മതപരമായ മൗലികാവകാശങ്ങള്‍ അനുവദിക്കുന്നതിനായി സ്്കൂളിന്റെ യൂണിഫോം നയം തിരുത്തപ്പെട്ടതായും, 2018 വിദ്യാഭ്യാസ വര്‍ഷം മുതല്‍ സിദ്ധക്കിന് ടെര്‍ബണ്‍ ധരിച്ച് വരാന്‍ അനുവാദം നല്‍കിയും”, മാനേജ്‌മെന്റ് പ്രസ്താവ ഇറക്കുകയുമുണ്ടായി.

സിദ്ധക്കിനെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്യുന്ന മാനേജ്‌മെന്റിന്റെ പ്രസ്താവനയില്‍, എംസിസി എന്ററോള്‍മെന്റുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഖേദിക്കുകയും യൂണിഫോം നയത്തില്‍ വരുത്തിയ ഭേദഗതിക്ക് കുടുംബത്തിന് നന്ദിയും പറയുന്നുണ്ട്.

മനുഷ്യാവകാശ കമ്മീഷനുമായി ഇടപെട്ട് 2016ലാണ് മാതാപിതാക്കളായ സഗദ്രീപ് സിങ് അറോറയും അനൂര്‍ത് കൗര്‍ അറോറയും സിദ്ധക്കിന്റെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നത്. വീടിനടുത്തുള്ള മില്‍ട്ടന്‍ ക്രിസ്ത്യന്‍ കോളെജില്‍ ചേര്‍ക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ എംസിസിയുടെ ഏകീകൃത നയം സിദ്ധക്കിന്റെ പ്രവേശത്തിന് തടയിടുകയായിരുന്നു.

chandrika: