X

“മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം”; മോഹന്‍ലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ട്രോളര്‍മാര്‍

’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.  കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചരിത്ര സിനിമയുമായി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.  ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സിനിമക്ക് മലയാളത്തില്‍ നിന്നുള്ള ’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണം ആണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാവുകയാണ്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ട കുഞ്ഞാലി മരക്കാരുടെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കുഞ്ഞാലിമരക്കാരുടെ വേഷമണിഞ്ഞുള്ള െഗറ്റപ്പ് ആണ് മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. കുഞ്ഞാലി മരക്കാരുടെ വേഷത്തിന് വമ്പന്‍ വരവേല്‍ക്കുന്നവരോടൊപ്പം പുതിയ വേഷത്തെ സിങായും ബാഹുബലി വേഷമായും പരിഹസിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഏറെയാണ്.

മരയ്ക്കാരുടെ തലപ്പാവില്‍ നി്ന്നും നെറ്റിയിലേക്ക് ഇറങ്ങിയ ചട്ടയില്‍ ഗണപതിയുടെ ചിത്രം വെച്ചതും പ്രേക്ഷകരില്‍ കൗതുകമുണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

കിളിചുണ്ടന്‍ മാമ്പഴം സിനിമ പോലെ കുഞ്ഞാലി മരക്കാരുടെ ജീവിതം കാണിക്കരുതെന്നും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലൂടെ പ്രേക്ഷകര്‍ പങ്ക് വെക്കുന്നുണ്ട്. തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ കുഞ്ഞാലിമരക്കാരുടെ നെറ്റിയിലെങ്ങനെ നിസ്‌കാരത്തഴമ്പിനു പകരം ഗണപതിവിഗ്രഹം വന്നതും ചോദ്യം ചെയ്യുന്നവരുണ്ട്. ഒരു മഹാനെ ഇങ്ങനെ തരം താഴ്ത്തി ചിത്രീകരിക്കരുതെന്നും പ്രിയദര്‍ശന് കുറച്ചെങ്കിലും ചരിത്ര ബോധം ആകാമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ലൂക്കിനെ ട്രോളികൊണ്ട് ട്രോളന്മാരും മുന്നോട് വന്നിരിക്കുകയാണ്. മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

വിവിധ കമെന്റെുകളും ട്രോളികളും കാണാം…

  • കട്ട ലാലേട്ടന്‍ ഫാന്‍ തന്നെയാണ് പറയേണ്ട സമയവുമല്ല എന്നാലും ഒന്നു ചോദിക്കട്ടേ……ഞാന്‍ മാത്രമാണോ കുഞ്ഞാലി മരക്കാറിന്റെ തലപ്പാവിന്റെ മീതെ ഗണപതി രൂപം കണ്ടത് ?
  • മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം..’കുഞ്ഞിരാമന്‍ നായര്‍’ എന്നായിരുന്ന് യഥാര്‍ത്ഥ പേര്.. കൂടുതല്‍ സത്യങ്ങള്‍ വെളളിത്തിരയില്‍ പ്രിയ സംഘ് മിത്രം ‘പ്രിയേട്ടന്‍’ വെളിപ്പെടുത്തും.
  • ഈ അവസരത്തില് പറയാന് പാടുണ്ടോന്നറിയില്ല.
    ലാലേട്ടാാ….ലുക്ക് കിടു ആയിട്ടുണ്ട്.
    പക്ഷെ ആ അടക്കേണ്ട കണ്ണ് മാറിപ്പോയില്ലേ
  • കുഞ്ഞാലി മരക്കാര്‍ സംഘ മിത്രമായിരുന്നൂ..
    സംശയമുണ്ടെങ്കില്‍ കിരീടത്തിലേക്ക് സൂക്ഷിച്ച് നോക്കൂ….
    പ്രിയന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ…
  • Noufal Nouf Dear ചൊറിയൻസ്…
    നിങ്ങൾ എന്തിനാണ് ഇതിൽ വന്നു കുരു പൊട്ടിക്കുന്നേ..നിങ്ങൾക്കുള്ള സെൽഫി ടീം loading ആണ്
    ഇത് ഞങ്ങൾക്ക് ഉള്ളതാണ്
    #ലാലേട്ടൻ😍#പ്രിയദർശൻ😍#മരക്കാർ😍
  • ഈ ചിത്രത്തില്‍ എനിക്ക് തോന്നിയ ചോദ്യങ്ങള്‍
    1 – ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ ഏതു കണ്ണാണു അടഞ്ഞിരിക്കേണ്ടത് ??
    2- തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ കുഞ്ഞാലിമരക്കാരുടെ നെറ്റിയിലെങ്ങനെ നിസ്‌കാരത്തഴമ്പിനു പകരം ഗണപതിവിഗ്രഹം വന്നു ??
    3- കുഞ്ഞാലി മരക്കാര്‍ ഇത്രയും ‘കൊടൂരമായ’ സിക്ക് തലപ്പാവ് ധരിച്ചിരുന്നോ ??
    4- ഇങ്ങനെ പൊണ്ണത്തടിയനായിരുന്നോ അഭ്യാസിയും പോരാളിയുമായിരുന്ന കുഞ്ഞാലി മരക്കാര്‍ ??
    വാല്‍ക്കഷ്ണം : പൊന്നു പ്രിയദര്‍ശ്ശാ കുഞ്ഞാലിമരക്കാര്‍ പ്രശസ്തനായത് തീറ്റമല്‍സരത്തിലല്ല.. ഒരു മഹാനെ ഇങ്ങനെ തരം താഴ്ത്തി ചിത്രീകരിക്കരുത് , പ്ലീസ് ????????

chandrika: