X
    Categories: indiaNews

പൗരത്വ ഭേദഗതി ഹരജികള്‍ ഡിസംബര്‍ ആറിന് പരിഗണിക്കും

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് ഡിസംബര്‍ ആറിലേക്ക് മാറ്റി. സി.എ.എ നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് 232 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റ ശേഷമാണ് ഹരജികള്‍ പരിഗണിക്കുന്നത്. മതപരം, ഭൂമിശാസ്ത്രം തുടങ്ങി വിഭാഗങ്ങളായി ഹരജികള്‍ തരംതിരിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

2020 ജനുവരിയില്‍ കോടതി കേസ് പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിനോട് മറുപടി തേടിയിരുന്നു. എന്നാല്‍ 129 പേജുള്ള സത്യവാങ്മുലത്തില്‍ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും പാര്‍ലമെന്റില്‍ പാസാക്കിയ നിയമം കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മാസം ഹരജി പരിഗണിച്ച കോടതി, വാദങ്ങളും പരിഗണിക്കേണ്ട വിഷയങ്ങളും എഴുതി നല്‍കാന്‍ ഹരജിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

web desk 3: