X

കഴിഞ്ഞത് 1901നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരി; ഏപ്രില്‍ മുതല്‍ ജൂണ്‍ കനത്ത ചൂടിന് സാധ്യത

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളില്‍ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഈ മാസം സാധാരണ അളവില്‍ മഴ ലഭിക്കും. 1901നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വര്‍ഷത്തേത്.

ഉഷ്ണതരംഗം;

സമതലങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസും മലയോര പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിലേക്കും എത്തുകയും സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് കൂടുകയും ചെയ്താല്‍ ഉഷ്ണതരംഗമായി കണക്കാക്കും.

webdesk14: