X

കെഎം മാണിക്കെതിരായ ആരോപണത്തില്‍ മാപ്പ് പറയാന്‍ തയാറാവുമോ? ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍ക്കോഴ സംബന്ധിച്ച ഇടതുപക്ഷത്തിന്റെ ഉന്നയിച്ച ആരോപണങ്ങളിലും കെഎം മാണിക്കെതിരായ അധിക്ഷേപത്തിലും മാപ്പ് പറയാന്‍ തയ്യാറാവുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് വിട്ട ജോസ് കെ.മാണിയെ എല്‍ഡിഎഫ് സ്വീകരിച്ച വിഷയത്തില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

ബാര്‍ക്കോഴ സംബന്ധിച്ച ഇടതുപക്ഷത്തിന്റെ ഉന്നയിച്ച ആരോപണങ്ങളില്‍ മാപ്പ് പറയാന്‍ തയ്യാറാവുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ നേരയുള്ള ചോദ്യത്തില്‍ ഉത്തരമില്ലാതായ മുഖ്യമന്ത്രി, സിപിഎമ്മിന്റെ നിലപാട് പറയാതെ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. നിയമസഭയിലടക്കം മാന്യത കെട്ട് പെരുമാറിയ ഇടതുപക്ഷത്തിന്റെ പ്രതിഷേധ രീതിയെ മുന്നിനിര്‍ത്തിയുള്ള ചോദ്യത്തില്‍, മാണിയെ കോണ്‍ഗ്രസ് ആണ് ദ്രോഹിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇടതുപക്ഷം അന്ന് ഉന്നയിച്ച ആരോപണങ്ങള്‍ ഉറച്ചു നില്‍ക്കുന്നോ, എന്ന ചോദ്യത്തിലും മുഖ്യമന്ത്രി ഉരുണ്ടുകളി തുടര്‍ന്നു.

ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ച നടപടി, അഴിമതി വരുദ്ധ പ്രഖ്യാപന നിലപാടിനേറ്റ അപചയമല്ലേയെന്നും മാധ്യമ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. എന്നാല്‍, “നിങ്ങള്‍ക്ക് കുറച്ച് വിഷമമുണ്ടെന്ന് എനക്കറിയാം. അത് സഹിക്കല്ലാതെ വേറെ മാര്‍ഗമില്ല.” എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനോടുള്ള പിണറായിയുടെ മറുപടി. ഇടത് പക്ഷത്തെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ വിഷമമുള്ളൂ എന്നും മുഖ്യമന്ത്രി ആശ്വസിച്ചു.

ജോസ് കെ.മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാറ്റം എല്‍.ഡി.എഫിന് നല്‍കുന്ന കരുത്ത് വലുതാണെന്നും ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് കെ.മാണിയുടെ നിലപാടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

chandrika: