X
    Categories: MoreViews

‘മനഃസാക്ഷിക്കുത്തില്ല; കെണിയൊരുക്കിയാല്‍ അതില്‍ സര്‍ക്കാര്‍ വീഴില്ല’ -പിണറായി

ഇരിങ്ങാലക്കുട: ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള കെണിയൊരുക്കിയാല്‍ അതില്‍ ഈ സര്‍ക്കാര്‍ വീണു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാറിന് മനഃസാക്ഷി കുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ല വനിത പോലീസ് സ്റ്റേഷന്‍ ഓഫീസ് സമുച്ചയം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരും പൊലീസും ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമാണ്. പൊലീസിന്റെ നടപടികളില്‍ ആക്ഷേപമുണ്ടാകാറുണ്ട്. കഴമ്പുള്ള ആക്ഷേപമുണ്ടെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കും. പൊലീസിന് പുതിയ മുഖച്ഛഛായ നല്‍കും. സ്ത്രീ സുരക്ഷക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആറ് നഗരങ്ങളില്‍ പിങ്ക് പെട്രോള്‍ ഏര്‍പ്പെടുത്തിയതായും സംസ്ഥാനത്ത് പുതുതായി വനിത പോലിസ് ബെറ്റാലിയന്‍ ആരംഭിക്കുമെന്നും 451 പുതിയ തസ്തിക അനുവദിച്ചുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
കെ.യു അരുണന്‍ അധ്യക്ഷത എം.എല്‍.എ വഹിച്ചു. സിനിമാ താരം രചന നാരായണന്‍കുട്ടി, മുന്‍ സ്പീക്കര്‍ കെ. രാധകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.
തൃശൂര്‍ റേഞ്ച് ഐ.ജി എം ആര്‍ അജിത് കുമാര്‍, ജില്ലാ പോലീസ് മേധാവി വിജയകുമാര്‍,കൗണ്‍സിലര്‍ അംബിക,എ സി മുഹമ്മദ് ബഷീര്‍,കെ പി രാജു, വനിത എസ് ഐ പ്രസന്ന അംബുരാത്ത് എന്നിവര്‍ സംസാരിച്ചു.

chandrika: