X

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് പറയുന്നതിനെല്ലാം മുഖ്യമന്ത്രി ഒപ്പിട്ടുകൊടുക്കുകയാണ്: ഡീന്‍ കുര്യാക്കോസ്

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉപവാസ സമരം അവസാനിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് ഉപവാസ സമരം നടത്തിയത്.

തമിഴ്‌നാട് പറയുന്നതിനെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് വിമര്‍ശിച്ചു. തൊടുപുഴ എംഎല്‍എ പിജെ ജോസഫ് സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തത്.

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായ അനുകൂല പരാമര്‍ശങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതു വരെ സമരം മുന്നോട്ടുകൊണ്ടുപോകുമെന്നും ദീന്‍ കുര്യാക്കോസ് അറിയിച്ചു.

web desk 3: