X

‘തന്നെ നശിപ്പിക്കാനായി മന്ത്രവാദം ചെയ്യുന്നു’; അമ്മായിയെ മരുമകന്‍ വെട്ടിക്കൊന്നു

ഭോപ്പാല്‍: തന്നെ നശിപ്പിക്കാന്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തില്‍ യുവാവ് അമ്മായിയെ മഴുകൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ കാതര ഹില്‍സ് ഏരിയയിലാണ് സംഭവം. വീടിന്റെ മുറ്റം അടിക്കുന്നതിനിടെയാണ് രാജു മഴുകൊണ്ട് അമ്മായിയെ ആക്രമിച്ചത്.

ശാന്തിമീന എന്ന സ്ത്രീയാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതി മരിച്ച സ്ത്രീയുടെ അനന്തരവനാണ്. ഉച്ചയ്ക്ക് മുറ്റം അടിച്ചുവാരുന്നതിനിടെയാണ് ഇയാള്‍ മഴുവുമായി വീട്ടിലെത്തിയത്. മഴു ഉപയോഗിച്ച് സ്ത്രീയുടെ കഴുത്തില്‍ തുടര്‍ച്ചയായി വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മീനയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം ബന്ധുക്കളുടെ പരാതിയില്‍ പ്രതിയെ പൊലീസ് പിടികൂടി. തന്റെ നാശം കാണാനായി അമ്മായി മന്ത്രവാദം ചെയ്യുന്നുവെന്ന സംശയത്തിലാണ് രാജു ഈ കൃത്യം നടത്തിയെന്നാണ് പൊലീസ് പറയുന്നത്‌

web desk 3: