X

സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുമാണ് ക്ലാസിന് എത്തേണ്ടത്. ഒരു സമയം 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ശനിയാഴ്ചയും കോളേജുകള്‍ പ്രവര്‍ത്തിക്കും. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നാളെ തുറക്കുന്നത്. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ കോളേജുകളില്‍ ഹാജരായി തുടങ്ങിയിരുന്നു.

രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് നാളെ മുതല്‍ കോളേജുകളുടെ പ്രവര്‍ത്തനസമയം. പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാനും കോളേജുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളേജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. കോളേജുകളിലും സര്‍വകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മുഴുവന്‍ പി.ജി ക്ലാസുകള്‍ക്കും ഒപ്പം ആരംഭിക്കേണ്ടത് ഗവേഷകര്‍ക്കും എത്താമെന്നും നിര്‍ദ്ദേശമുണ്ട്.

 

Test User: