X

ചരിത്ര നേട്ടം കൊയ്തെടുത്ത് സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ; NACC A++ കരസ്ഥമാക്കി

ജിത കെ പി

മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സെന്ററിന് NACC A++ ഗ്രേഡ്. കോളേജിന് ഇത് ചരിത്ര നേട്ടം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ഏജൻസിയായ നാഷണൽ അസൈമെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NACC) ഏറ്റവും ഉയർന്ന അംഗീകാരമായ എ പ്ലസ് പ്ലസ് നേടി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. കേരളത്തിൽ എ പ്ലസ് പ്ലസ് കിട്ടുന്ന ആദ്യ സ്വാശ്രയ സ്ഥാപനം കൂടിയായി സാഫി മാറി കഴിഞ്ഞു. 3.54 പോയിന്റ് നേടിയാണ് സാഫി ഈ ചരിത്രത്തിലേക്ക് വഴിതെളിച്ചത്.

13 യുജി കോഴ്സുകളും , ആറു പി ജി കോഴ്സുകളും അടങ്ങിയ സാഫിയുടെ വിദ്യാഭ്യാസ അടിത്തറയുടെ ഉറപ്പുകൂടിയാണ് ഈ അംഗീകാരം കൊണ്ട് വ്യക്തമാകുന്നത്. പ്രശസ്ത സംവിധായകൻ സക്കറിയ , ആമിർ പള്ളിക്കൽ, ദേശീയ പുരസ്കാര ജേതാവ് അനീസ് നാടോടി ( ആർട്ട് ഡയറക്ടർ ), മാധ്യമപ്രവർത്തക റിയ ബേബി തുടങ്ങിയ ശക്തമായ പൂർവ വിദ്യാർത്ഥി നിരകളാൽ ജേർണലിസം പോലുള്ള ഡിപ്പാർട്ട്മെന്റുകൾ സാഫിയുടെ ഈ വളർച്ചയെ സ്വാധീനിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

webdesk14: