X
    Categories: keralaNews

സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലിന് തുറക്കും

തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാം.

ശനിയാഴ്ച പ്രവർത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കുക. കോളജുകളിലും സർവകലാശാലകളിലും അഞ്ച് / ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പിജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ഗവേഷകർക്കും എത്താം.

അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ തിയതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്‍പി, യുപി ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്‌കൂള്‍ തുറക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: