X

ഓഖി വിട്ടൊഴിയും മുന്നേ പണപ്പിരിവുമായി ഇടതു സംഘടന

കൊല്ലം: കേരളത്തിന്റെ തീരദേശ മേഖലയില്‍ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടം കണക്കാക്കും മുന്നെ ദുരിതത്തിന്റെ പേരില്‍ പണപ്പിരിവുമായി ഇടതു സര്‍വ്വീസ് സംഘടന. സി.പി.ഐ നേതൃത്വം നല്‍കുന്ന ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളാണ് ഓഫീസുകളില്‍ പണം പിരവ് നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ കൊല്ലം കലക്ടറേറ്റിലാണ് ഉദ്യോഗസ്ഥര്‍ പിരിവിനിറങ്ങിയത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഉദ്യോഗസ്ഥരാണ് ജോലിസമയത്ത് പിരിവിനിറങ്ങിയതെന്നും സംഭവത്തെ വിവാദത്തിലാക്കിയിരിക്കുകയാണ്.

ഓഫീസ് ജോലികള്‍ ചെയ്യേണ്ട രാവിലെ 11 മണിക്ക് ശേഷമാണ് കൊല്ലം കലക്ടറേറ്റില്‍ ജോയിന്‍് കൗണ്‍സില്‍ പണപിരിവ് നടത്തിയത്.
അപകടത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കേണ്ടത് ആവശ്യമായ നടപടികള്‍ നടത്തേണ്ട സര്‍ക്കാര്‍ തലത്തിലെ 30 ജീവനക്കാരാണ് പിരിവുമായി ഇറങ്ങിയത്.

കൊടുങ്കാറ്റിലും കനത്ത മഴയിലും തീരദേശം ദുരിതം അനുഭവിക്കുമ്പോഴാണ് ഉദ്യോഗസ്ഥ തലത്തില്‍ വ്യക്തതയില്ലാത്ത പിരിവ് നടന്നത്. അപടകത്തില്‍ പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണിപ്പോഴും. മരണങ്ങള്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുകയും സര്‍്ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്യുന്ന സമയമാണിത്. ജോലിസ്ഥലത്തും ഫീല്‍ഡിലുമായി നന്നായി പണിയെടുക്കേണ്ട സമയത്താണ് ഓഫീസ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി ഉദ്യോഗസ്ഥര്‍ പിരിവിന് ഇറങ്ങിയത്. ജോയിന്റ് കൗണ്‍സിലിന്റെ ഭീഷണിഭീഷണിയിലാണ് പിരിവ് നടന്നതെന്നും വാര്‍ത്ത പുറത്തുവിട്ട മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

chandrika: