X

ബിരിയാണി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാര്‍ഥികളെ എസ്.എഫ്.ഐ സമരത്തിന് കൊണ്ടുപോയതായി പരാതി

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്്കൂള്‍ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ സമരത്തിന് കൊണ്ടുപോയെന്നാണ് പരാതി. വിദ്യാര്‍ത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല. സ്‌കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകര്‍ ഇതിന് കൂട്ട് നിന്നതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

അധ്യാപകര്‍ കുട്ടികള്‍ എത്താത്ത വിവരം മറച്ചുവെച്ചു. എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനെ ചൊല്ലിയാണ് വിവാദം. ഈ മാര്‍ച്ചിലേക്കാണ് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോയത്.

 

Chandrika Web: