X
    Categories: MoreViews

അവിശ്വാസ പ്രമേയത്തിനു ലോക്‌സഭയില്‍ അവതരണാനുമതി; ചര്‍ച്ച പിന്നീട്

 

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു ലോക്‌സഭയില്‍ സ്പീക്കര്‍ അവതരണാനുമതി നല്‍കി. ചര്‍ച്ച ചെയ്യുന്ന തീയതിയും സമയവും പിന്നീടു തീരുമാനിക്കും. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെയാണ് ഇക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തത്. ഓഗസ്റ്റ് 10 വരെയാണ് സമ്മേളന കാലാവധി.

ദേശീയ താല്‍പ്പര്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ കാര്യപ്രസക്തമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഫലപ്രദമായ കാര്യങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ സമയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. ഫലപ്രദമായ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. അതു മുന്നോട്ടുകൊണ്ടുപോകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തല്‍സമയ വിവരങ്ങള്‍ ‘ലൈവ് അപ്‌ഡേറ്റ്‌സില്‍’ അറിയാം.

chandrika: