X
    Categories: indiaNews

വന്‍മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ,പ്രവര്‍ത്തകസമിതി അംഗങ്ങള്‍ 23ല്‍നിന്ന് 35 ,50 ശതമാനം അംഗത്വം ഇനി വനിതാ, ന്യൂനപക്ഷ,ദലിത്, പിന്നാക്കക്കാര്‍ക്കായി നീക്കിവെക്കും

പ്ലീനറി സമ്മേളനത്തിലെ പുതിയ ഭരണഘടനാഭേദഗതികള്‍ പ്രകാരം ഡിജിറ്റലൈസ് അടക്കം പുതിയ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തയ്യാറായി കോണ്‍ഗ്രസ്. പ്രവര്‍ത്തകസമിതി അംഗങ്ങള്‍ 23ല്‍നിന്ന് 35 ആകും. പ്രവര്‍ത്തകസമിതിയില്‍ മുന്‍പ്രധാനമന്ത്രി, മുന്‍ പ്രസിഡന്റ്, പാര്‍ലമെന്റിലെ കക്ഷിനേതാക്കള്‍ എന്നിവരെയും അംഗങ്ങളാക്കും. അംഗത്വഫീസ് പത്തുരൂപയാക്കും. ഡിസിസി അംഗങ്ങള്‍ക്ക് ലെവി 500 രൂപയാക്കി. പി.സി.സി അംഗങ്ങള്‍-1000, എ.ഐ.സി.സി 3000 ..

50 ശതമാനം അംഗത്വം ഇനി വനിതാ, ന്യൂനപക്ഷ,ദലിത്, പിന്നാക്കക്കാര്‍ക്കായി നീക്കിവെക്കും. 2025 മുതല്‍ എല്ലാ അംഗത്വവും ഡിജിറ്റലായി മാത്രം. ബൂത്ത്പ്രാഥമിക കമ്മിറ്റി, അതിന് മുകളില്‍ ബ്ലോക്ക്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍. ജനപ്രതിനിധികള്‍ക്ക് പരിഗണന നല്‍കും. എക്‌സ് ഒഫീഷ്യോ അംഗങ്ങളായ ഭാരവാഹികളായിരിക്കും. മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്,ജില്ലാബാങ്ക് പ്രതിനിധികള്‍ ഡിസിസിയില്‍ അംഗങ്ങളാകും. എ.ഐ.സി.സി അംഗങ്ങളുടെ സംഖ്യ നിലവിലെ 1240ല്‍നിന്ന് 1653 ആക്കി. അംഗത്വം ഉയര്‍ന്നതിനാലാണിത്.

Chandrika Web: