X
    Categories: News

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം റായ്പൂരില്‍ ആരംഭിച്ചു

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം റായ്പൂരില്‍ ആരംഭിച്ചു. 85-ാമത് പ്ലീനറി സമ്മേളനമാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ തീരുമാനിക്കും. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍കെ, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ റായ്പൂരില്‍ എത്തി 15000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, ഭാരത് ജോഡോ യാത്ര പുതിയ അന്ത്യക്ഷന്റെ ഭാവി പരിപാടികള്‍, പ്രതിപക്ഷ നേതാക്കളുമായിട്ടുള്ള സഖ്യ ചര്‍ച്ച തുഠങ്ങിയവ സമ്മേളനത്തില്‍ തീരുമാനിക്കും. സോണിയയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വൈകീട്ടോടെ എത്തുമെന്ന് കരുതുന്നു.

webdesk14: