X

ബി.ജെ.പിയുടെ സൈബര്‍ വിങിനെ ട്രോളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ സൈബര്‍വിങിനെ ട്രോളി കോണ്‍ഗ്രസ് ദേശീയ അധ്യകഷന്‍ രാഹുല്‍ ഗാന്ധി. മാതാവ് സോണിയുടെ വൈദ്യ പരിശോധനയുമായി ബന്ധപ്പെട്ട് താന്‍ അമ്മയ്‌ക്കൊപ്പം വിദേശത്തേക്ക് പോകുന്ന വിവരം അറിയിച്ചു കൊണ്ടുള്ള തന്റെ ട്വീറ്റിലായിരുന്നു രാഹുലിന്റെ പരിഹാസം. ഉടന്‍ മടങ്ങി വരുമെന്നും രാഹുല്‍ പറയുന്നു. അതേസമയം, എങ്ങോട്ടാണ് പോകുന്നത് എന്ന് രാഹുല്‍ വ്യക്തമാക്കിയില്ല.

‘അമ്മയുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് താന്‍ കുറച്ചുനാള്‍ വിദേശത്തായിരിക്കും. ബിജെപിയുടെ ട്രോള്‍ ആര്‍മിയിലെ സുഹൃത്തുക്കളേ, കൂടുതല്‍ അസ്വസ്ഥരാകരുത്, ഞാനുടനെ മടങ്ങി വരും’. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

 


രാഹുലിന്റെ വിദേശ യാത്രകളെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥിരമായി വേട്ടയാടാറുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരിഹാസം. നേരത്തെ കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം രണ്ടാഴ്ച്ചത്തെ ലീവെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

chandrika: