X

റഫാല്‍ പുനപരിശോധനാ ഹര്‍ജി വിധി പറയാന്‍ മാറ്റി; തെര‌ഞ്ഞെടുപ്പിന് മുമ്പ് വിധിയുണ്ടാകില്ല

ഡിസംബര്‍ 14 ന് വിധി പുറപ്പെടുവിച്ച റഫാല്‍ കേസിലെ പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേട്ട സുപ്രീംകോടതി പുതിയ വിധി പറയാന്‍ മാറ്റി. ഫ്രഞ്ച് കമ്പനി നിന്ന് റഫേല്‍ വിമാനനങ്ങള്‍ വാങ്ങുന്നതില്‍ തിരിമറി നടത്തി എന്നാരോപിച്ചാണ് പരാതി.

പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേട്ട കോടതി കേസ് വിധി പറയാന്‍ മാറ്റി. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിന് അനുവദിച്ചത്. ചീഫ് ജസ്റ്റിസ് ര‍ഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗ‍ച്ചത്. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയതാണ് ബെഞ്ച്. 

വാദം പൂര്‍ത്തിയായ ശേഷം വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. രണ്ടാഴ്ചക്കകം വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ കേസില്‍ ലോകസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് വിധിയുണ്ടാകില്ലെന്ന് വ്യക്തമായി.

chandrika: