X

റഫാല്‍ കേസ്: ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയായി; കേന്ദ്രത്തിന്റെ വാദം കേള്‍ക്കുന്നു

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. പുനപ്പരിശോധന ഹര്‍ജിയില്‍ ഇന്ന് നാല് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിന് അനുവദിച്ചത്.

ന്യായവിധിയിലെ വന്ന ഓരോ തെറ്റുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് തെറ്റായ സബ്്മിഷനാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് അരുണ്‍ ഷൂരി വാദിച്ചു.
സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാല്‍ വിധിയില്‍ പിഴവുണ്ടായെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സര്‍ക്കാരിന് തന്നെ തെറ്റുതിരുത്തല്‍ അപേക്ഷ നല്‍കേണ്ടി വന്നു. കരാര്‍ റദ്ദാക്കണമെന്നല്ല, ക്രിമിനല്‍ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. മറച്ചുവെച്ച വിവരങ്ങള്‍ സുപ്രധാനമാണ്. 2019 ഫെബ്രുവരിയിലാണ് സി.എ.ജി റിപ്പോര്‍ട്ട് വച്ചത്. എന്നാല്‍ 2018 നവംബറില്‍ തന്നെ അതിലെ കാര്യങ്ങള്‍ കേന്ദ്രം മുന്‍കൂട്ടി കണ്ടതും പറഞ്ഞതും എങ്ങനെയെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

നേരിട്ട് കാണാന്‍ പറ്റാത്ത പല കാര്യങ്ങളിലേക്കാണ് കണ്ണെത്തിക്കേണ്ടത്. ഇവിടെ നിരവധി പുതിയ വസ്തുതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതേ സമയം, ഫ്രഞ്ച് പ്രതിരോധ മന്ത്രിയും അംബാനിയും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നിരിക്കുന്നു. കോടതിയില്‍ നിന്നും മറച്ചുവെച്ച പുതിയ വസ്തുതകള്‍ ഇവയാണ്. ഇതിലാണ് പുനപ്പരിശോധന വേണ്ടതെന്ന് പ്രശാന്ത് ഭൂഷന്‍ വാദിച്ചു.

ആദ്യ മണിക്കൂറില്‍ ഹരജിക്കാരുടെ വാദം പൂര്‍ത്തിയായി. ഇതിന്റെ കേന്ദ്രത്തിനായി അറ്റോണ്ി ജനറല്‍ വേണുഗോപാല്‍ വാദിക്കുകയാണ്.

chandrika: