X

കള്ളുഷാപ്പില്‍ തര്‍ക്കം; തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂര് തൈക്കാട്ടുശ്ശേരി കള്ളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തിക്കല്‍ ജോബി(41) ആണ് കുത്തേറ്റ് മരിച്ചത്.പ്രതി വല്ലച്ചിറ സ്വദേശി രഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. നേരത്തെയും ഇവര്‍ തമ്മില്‍ വാക്കുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കുത്തേറ്റ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ കള്ളുഷാപ്പില്‍ ഉണ്ടായിരുന്നവര്‍ രാജേഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

web desk 3: