X

‘അഴിമതി മേയര്‍ ഗോ ബാക്ക്’; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം.കത്ത് വിവാദം ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം ശക്തമായത്.ആര്യാ രാജേന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷ വഹിക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് ഉള്‍പ്പെടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.

ഇതിനിടെ ‘അഴിമതി മേയര്‍ ഗോ ബാക്ക്’ എന്ന ബാനറും ബിജെപി കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി.എന്നാല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയര്‍ക്ക് സുരക്ഷയൊരുക്കി.അതിനിടെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

web desk 3: