X

മുഖ്യമന്ത്രിയുടെ വകുപ്പില്‍ അഴിമതി നടന്നതായി കണ്ടെത്തല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പിന് കീഴില്‍ അഴിമതി നടന്നതായി കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ പ്രസുകളില്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റ, സ്ഥലംമാറ്റ നടപടികളില്‍ അഴിമതി നടന്നതായി സംസ്ഥാന വിവരാവകാശ കമീഷന്‍ കണ്ടെത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സ്ഥാ​ന​ക്ക​യ​റ്റ, സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ളി​ൽ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഇ​ട​പെ​ട​ൽ ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ൻ​റി ക​റ​പ്ഷ​ൻ ബ്യൂ​റോ​ക്ക് പ​രാ​തി ന​ൽ​ക​ണ​മെ​ന്ന് അ​പ്പീ​ൽ ന​ൽ​കി​യ പ​രാ​തി​ക്കാ​ര​നോ​ട് വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ പി.​ആ​ർ. ശ്രീ​ല​ത ഉ​ത്ത​ര​വി​ട്ടതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഒ​രു അ​പ്പീ​ലി​ൽ പ​രാ​തി​ക്കാ​ര​നോ​ട് വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​പേ​ക്ഷ​ക​ന് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി അ​ഴി​മ​തി മൂ​ടി​വെ​ക്കാ​ൻ ശ്ര​മി​ച്ച സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ പ്ര​സി​ലെ സം​സ്ഥാ​ന പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ബോ​ധി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് 15 ദി​വ​സം ന​ൽ​കി.

chandrika: