X

ഫറോക്ക് പുഴയില്‍ ചാടി ദമ്പതിമാര്‍; ഭാര്യയെ രക്ഷപ്പെടുത്തി; ഭര്‍ത്താവിനായുള്ള തിരച്ചില്‍ തുടരുന്നു

ഇന്നലെ ഫറോക്ക് പുഴയില്‍ ചാടിയ ദമ്പതിമാരില്‍ ഭര്‍ത്താവിനെ കണ്ടെത്താനായില്ല. ഭാര്യയെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലൂടെ പോവുകയായിരുന്ന ലോറിയിലെ ഡ്രൈവറുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെയാണ് ഭാര്യയെ രക്ഷപ്പെടുത്തിയത്.

ഇന്നലെ രാവിലെ പത്തിന് ഫറോക്ക് പുതിയ പാലത്തിലാണ് സംഭവം. മഞ്ചേരി ജെ.ടി.എസ്. സ്‌കൂളിനു സമീപം തട്ടാന്‍പുറത്ത് വീട്ടില്‍ ജിതിന്‍ (30), ഭാര്യ വര്‍ഷ (23) എന്നിവരാണ് പാലത്തില്‍നിന്ന് ചാലിയാറിലേക്കു ചാടിയത്. ഈ സമയം പാലത്തിലൂടെ വരികയായിരുന്ന ലോറിയിലെ ഡ്രൈവര്‍ ഇരുവരും പുഴയില്‍ ചാടുന്നത് കണ്ടതോടെ വണ്ടി നിര്‍ത്തി, ലോറിയില്‍ ഉണ്ടായിരുന്ന കയര്‍ പുഴയിലേക്കിട്ടു കൊടുത്തു. മുങ്ങിത്താഴുന്ന യുവതി കയറില്‍പ്പിടിച്ചു.

ഈസമയം പുഴയില്‍ മീന്‍പിടിക്കുകയായിരുന്ന തൊഴിലാളി പാലത്തിന് അരികിലെത്തുകയും യുവതിയെ തോണിയില്‍ കയറ്റി കരയ്‌ക്കെത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം, കാണാതായ ജിതിനായുള്ള ഫയര്‍ഫോഴ്‌സ് സ്‌കൂബ വിഭാഗത്തിന്റെ തിരച്ചില്‍ മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം ഇന്നലെ വൈകീട്ടോടെ നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

webdesk14: