X

റോഡപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ്; ശിക്ഷ അഞ്ച് നേരം നിസ്‌കാരം; വിചിത്ര വിധിയുമായി കോടതി

റോഡപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം യുവാവിന് തടവിന് പകരം അഞ്ച് നേരം നിസ്‌കാരം നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ മലേഗാവ് കോടതിയുടേതാണ് വിധി. യുവാവിനോട് മരങ്ങള്‍ നട്ടുപിടിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റം ആവര്‍ത്തിക്കില്ല എന്ന് ഉറപ്പാക്കിയ പക്ഷം കോടതിക്ക് പ്രതിയെ വെറുതെ വിടാന്‍ അനുവാദമുണ്ടെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് മജിസ്ട്രേറ്റ് തേജ്വന്ത് സിങ് പറഞ്ഞു.

താക്കീത് നല്‍കുക എന്നത് കൊണ്ടു ഞാന്‍ മനസ്സിലാക്കുന്നത് താന്‍ ചെയ്തത് കുറ്റകൃത്യമാണെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ്. അയാളില്‍ കുറ്റബോധക്കുണ്ടാക്കുക, ചെയ്ത തെറ്റ് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു വരുത്തുക എന്നിവയാണ്, മജിസ്ട്രേറ്റ് വ്യക്തമാക്കി.

2010 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. റോഡപകടത്തിന്റെ പേരില്‍ ഒരാളെ കയ്യേറ്റം ചെയ്തുവെന്നതായിരുന്നു കേസ്.
വിചാരണ വേളയില്‍ താന്‍ പതിവായി നിസ്‌കരിക്കാറില്ലെന്ന് പ്രതി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിസ്‌കാരം കൃത്യമാക്കാനും മരങ്ങള്‍ നട്ടുപിടിപ്പിക്കാനും കോടതി ഉത്തരവിട്ടത്.

 

webdesk14: