X
    Categories: Health

കോവിഡ് കാലത്തെ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കോവിഡ് ഭേദമായാലും ഭക്ഷണരീതിയില്‍ വളരെയധികം ശ്രദ്ധിക്കാനുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി പോഷകാഹാരങ്ങള്‍ മതിയായ അളവില്‍ ശരീരത്തിന് ലഭിക്കണം. ഭക്ഷണക്രമത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നാരുള്ള ഭക്ഷണം എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. ഇവിടെ കൊഴുപ്പ് കുറയ്ക്കാനും വില കുറഞ്ഞ അന്നജങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും പ്രത്യേകം ഊന്നല്‍ കൊടുക്കേണ്ടതാണ്.

പ്രാദേശികമായി ലഭിക്കുന്നതും വീടുകളില്‍ കൃഷി ചെയ്യുന്നതുമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണ ക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. സാധാരണയായി കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വെള്ളത്തിന് പുറമേ രണ്ടു മുതല്‍ അഞ്ച് ലിറ്റര്‍ വെള്ളമെങ്കിലും പ്രതിദിനം കുടിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ഭക്ഷണത്തില്‍ ആവശ്യത്തിനു കലോറി അടങ്ങിയിരിക്കണം.

2.പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

3.വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.

4.രോഗപ്രതിരോധ ശേഷി കൂട്ടുന്ന തരത്തിലുള്ള ഭക്ഷണക്രമം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ.്

5.വ്യക്തിശുചിത്വത്തിനും പ്രാധാന്യം കൊടുക്കാം.

6.ഇടവിട്ടുള്ള നേരങ്ങളില്‍ ഭക്ഷണം കഴിക്കുക.

7.ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റു രോഗികള്‍ എന്നിവരുടെ ഭക്ഷണ ക്രമം നിര്‍ദേശിക്കുന്ന മാതൃകയില്‍ തന്നെ നല്‍കേണ്ടതാണ്.

8.മിതമായ ആഹാരരീതി പിന്തുടരുക.

9.ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനുള്ളിലെ മാലിന്യങ്ങളെ പുറംതള്ളാന്‍ സാധിക്കും.

10.പുറത്ത് പോയി വന്നാല്‍ കുളിച്ചതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ

11.ഭക്ഷണം കഴിക്കുന്നതിനും പാകം ചെയ്യുന്നതിനും മുന്‍പും കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകേണ്ടതാണ്.

12.നാരുകള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

13.ആരോഗ്യമുള്ള വ്യക്തി രണ്ടു മുതല്‍ അഞ്ച് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്.

14.പൊട്ടാസ്യം, സോഡിയം, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ലവണങ്ങള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തേണ്ടതാണ്.

15.തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.

16.അന്നജം, മാസ്യം, കൊഴുപ്പ് എന്നിവയുടെ അനുപാതം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

web desk 3: