X
    Categories: Health

കോവിഡ് കാലത്തെ തൊണ്ടവേദന, പേടിക്കേണ്ടതുണ്ടോ?

Sore Throat: Causes, Symptoms and Treatments

ഇഎന്‍ടി വിഭാഗത്തില്‍ ചികിത്സ തേടി വരുന്നവരുടെ ഒരു പ്രധാന പ്രശ്‌നമാണ് തൊണ്ടവേദന.കോവിഡ് കാലത്തുവരുന്ന തൊണ്ട പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരെയും ഭയപ്പെടുത്തുന്ന കാര്യമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നത് അനുസരിച്ച് കോവിഡിന്റെ പ്രധാന രോഗലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ്. ഇതോടൊപ്പം കുളിര്, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷ്ടപ്പെടല്‍, തലവേദന എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൊണ്ടവേദന പലതരത്തില്‍ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചില്‍, ഇടയ്ക്കിടെയുള്ള വേദന, തുടര്‍ച്ചയായുള്ള വേദന, നീറ്റല്‍; പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ നിസ്സാരമായത് മുതല്‍ ഡോക്ടറുടെ സേവനം ഉടന്‍ വേണ്ടി വരുന്നവ വരെ.

കണക്കുകള്‍ പ്രകാരം കോവിഡ് രോഗമുള്ളവരില്‍ 10 മുതല്‍ 12 ശതമാനം വരെ പേര്‍ക്കു മാത്രമാണ് തൊണ്ടവേദന അനുഭവപ്പെടുന്നത്. അതുകൊണ്ട്തന്നെ എല്ലാ തൊണ്ടവേദനയും കോവിഡ് രോഗത്തിന്റെ ലക്ഷണമല്ല. അതിനാല്‍ അനാവശ്യമായ ഭയവും ആശങ്കയും ആവശ്യമില്ല.

ഇപ്പൊഴത്തെ മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയില്‍ ഇടയ്ക്കിടെ വരുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചില്‍ എന്നിവ അലര്‍ജിയുടെ ഭാഗമാകാം. അലര്‍ജി മരുന്നുകളും ആവിയും ഉപയോഗിച്ചാല്‍ ഇവ നിയന്ത്രിക്കാം.

മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം ആകാം. ആവശ്യത്തിന് വിശ്രമം, രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ മാത്രം മതിയാകും. ഉയര്‍ന്ന പനി, തൊണ്ട വേദന, മൂക്കൊലിപ്പ് ശരീര വേദന, ശ്വാസംമുട്ടല്‍, ഇവയെല്ലാം എച്ച്1എന്‍1 പോലുള്ള പനിയാകാം. ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പും മരുന്നുകളും ലഭ്യമാണ്. കോവിഡ് രോഗലക്ഷണങ്ങളോട് വളരെയധികം സാദൃശ്യം ഉള്ളതാണ് എച്ച്1എന്‍1.

ഉയര്‍ന്ന പനി, തൊണ്ട പഴുക്കല്‍ എന്നിവ ബാക്ടീരിയല്‍ രോഗമാകാം. ഇതിന് ആന്റീബയോട്ടിക്കുകള്‍ വേണ്ടിവരും.
തൊണ്ടനീറ്റല്‍, നെഞ്ചെരിച്ചില്‍ എന്നിവ ആസിഡ് റിഫ്‌ലക്‌സ് കൊണ്ടുമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളും കൊണ്ട് ഭേദമാകും.

web desk 3: