X
    Categories: indiaNews

രാജ്യത്തെ മൂന്നില്‍ രണ്ട് ആളുകളിലും കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഐസിഎംആര്‍

ഡല്‍ഹി : രാജ്യത്തെ മൂന്നില്‍ രണ്ട് ആളുകളിലും കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സെറോ സര്‍വേ റിപ്പോര്‍ട്ട്.

മൂന്നാം കോവിഡ് തരംഗമെന്ന ആശങ്ക നിലനില്‍ക്കെ ആശ്വാസം നല്‍കുന്നതാണു പുതിയ സര്‍വേ ഫലം.

കോവിഡ് ബാധയെ തുടര്‍ന്നും വാക്‌സീനെടുത്തതു വഴിയും ആന്റിബോഡി സാന്നിധ്യമുണ്ടാകാം. ജൂണ്‍-ജൂലൈ മാസങ്ങളില്‍ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി 36,227 പേരിലാണു സര്‍വേ നടത്തിയത്. ഇതില്‍ 7,252 പേര്‍ ആരോഗ്യ പ്രവര്‍ത്തകരായിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കു പുറമേ, 6-17 വയസ്സുവരെയുള്ള 8,691 കുട്ടികളും 18 വയസ്സിനു മുകളിലുള്ള 20,284 പേരും സര്‍വേയില്‍ പങ്കെടുത്തു.

 

web desk 3: