X
    Categories: Health

നിര്‍ണായകം; കോവിഡിനെതിരെ പോരാടുന്ന കൃത്രിമ ആന്റിബോഡി കണ്ടെത്തി ശാസ്ത്രജ്ഞര്‍

കോവിഡിനെതിരെ പോരാടുന്ന കൃത്രിമ മിനി ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യകോശങ്ങളിലെ എസിഇ2 റിസപ്റ്ററില്‍ ഒട്ടിപ്പിടിക്കാന്‍ കൊറോണ വൈറസിന്റെ മുനകള്‍ പോലെയുള്ള സ്‌പൈക് പ്രോട്ടീന് സാധിക്കുന്നത് അവയുടെ മൂന്ന് വിരലുകള്‍ പോലുള്ള മുഴകള്‍ മൂലമാണ്. റിസപ്റ്റര്‍ ബൈന്‍ഡിങ്ങ് ഡൊമൈനുകള്‍(RBD) എന്നറിയപ്പെടുന്ന ഈ മുഴകളെ ബ്ലോക്ക് ചെയ്ത് വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയാണ് മിനി ആന്റിബോഡികള്‍ ചെയ്യുന്നത്.

ഒട്ടകങ്ങളിലും ഇലാമകളിലും കാണപ്പെടുന്ന നാനോബോഡികള്‍ എന്ന ചെറു ആന്റിബോഡികള്‍ക്ക് ഇതിന് സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് അവ ശേഖരിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയായതിനാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൈബോഡീസ് എന്ന കൃത്രിമ നാനോബോഡികളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ഈ സാങ്കേതിക പ്ലാറ്റ്‌ഫോം സൂറിച്ച് സര്‍വകലാശാലയിലെ മാര്‍ക്കസ് സീഗര്‍ ലാബിലാണ് വികസിപ്പിച്ചിരുന്നത്.

സൈബോഡികളുടെ ശേഖരത്തില്‍ നിന്ന് ഏറ്റവും കാര്യക്ഷമതയുള്ള സൈബോഡി23നെ യൂറോപ്യന്‍ മോളിക്കുലാര്‍ ബയോളജി ലബോറട്ടറിയിലെ ഗവേഷക സംഘം കണ്ടെത്തി. മനുഷ്യ ശരീരത്തിനുള്ളില്‍ വച്ച് സാര്‍സ് കോവി2 വൈറസിനെ തടയാന്‍ സൈബോഡിക്ക് കഴിയുമോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

web desk 3: