X

കോവിഡ് പീഡനക്കേസില്‍ വഴിത്തിരിവ്; ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയെന്ന് യുവതി

തിരുവനന്തപുരം: പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ല എന്നും ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായത് എന്നും യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതേത്തുടര്‍ന്ന് ആരോപണ വിധേയനായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നുമാണ് ഇപ്പോള്‍ യുവതി സത്യവാങ്മൂലത്തില്‍ അറിയിച്ചത്.

സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് മുമ്പ് ഏത് സാഹചര്യത്തിലാണ് യുവതി പീഡിപ്പിച്ചെന്ന മൊഴി നല്‍കിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

സെപ്തംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. ക്വാറന്റീനിലായിരുന്ന യുവതി കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റിനായാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിനെ സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. പിന്നാലെ കളത്തൂരിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി വെള്ളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Test User: