X

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് മാത്രം അഞ്ച് മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം പൂക്കോട്ടൂര്‍ സ്വാദേശി ഇല്യാസ് ആണ് മരിച്ചത്. 47 വയസായിരുന്നു. ഓട്ടോ ഡ്രൈവറായ ഇല്യാസ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കോഴിക്കോട് ജില്ലയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46), മാവൂര്‍ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്.
എറണാകുളം ജില്ലയിലും രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദന്‍ (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

അതേസമയം, സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടെ മരണസംഖ്യയും ഉയരുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ പതിനൊന്ന് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

 

web desk 1: